കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,465 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 360 രൂപയുടെ കുറവുണ്ടായി. പവൻ വില 91,720 രൂപയാണ് ഇടിഞ്ഞത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന് 74,640 രൂപയായുമാണ് വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലും സ്വർണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔൺസിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വർണത്തിന്റെ വ്യാപാരം. ഔൺസിന് 3,524.8 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വർണത്തിനുണ്ടായത്. കഴിഞ്ഞ ഇടിവ് നേരിടുന്ന സ്വർണത്തിന് രണ്ടാഴ്ചക്കിടെ 15,000 രൂപയിലധികം കുറഞ്ഞിരുന്നു. ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇത് മികച്ച അവസരമായി മാറുമ്പോൾ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്കും വിൽക്കാനിരിക്കുന്നവർക്കും നിരാശയുടെ സമയമാണ്.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയാണ് സ്വർണത്തിന് പ്രധാനമായും തിരിച്ചടിയാവുന്നത്. ഡിസംബറിൽ നടക്കുന്ന യോഗത്തിൽ പലിശനിരക്കിൽ കാൽ ശതമാനത്തിന്റെ വർധന ഫെഡറൽ റിസർവ് വരുത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

എന്നാൽ, ഫെഡറൽ റിസർവിന്റെ പലിശനിരക്ക് ഉയർത്തൽ നീക്കത്തിനിടെ ഇക്കാര്യത്തിൽ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ നീക്കങ്ങളാണ് യുഎസ് വളർച്ചക്ക് തിരിച്ചടിയാവുന്നതെന്നാണ് ട്രംപിന്റെ വിമർശനം. പക്ഷേ പണപ്പെരുപ്പം ഫെഡറൽ റിസർവ് ലക്ഷ്യമായ രണ്ട് ശതമാനത്തിൽ നിൽക്കാത്തത് പലിശ ഉയർത്തലിലേക്ക് യുഎസ് കേന്ദ്രബാങ്കിനെ നയിക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.