കണ്ണൂർ: വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ സതീഷ് ബാബു പി.വിയെ സസ്പെൻഡ് ചെയ്തു.
കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലായിരുന്നു സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിന് പിന്നാലെയാണ് വൈദ്യുതി മുടങ്ങിയത്.
ലൈൻ ഓഫാക്കിയത് അറ്റകുറ്റപ്പണിക്കായിരുന്നുവെന്നാണ് വിവരം. മന്ത്രിയുടെ പരിപാടി നടക്കുന്ന കാര്യം അറിയില്ലായിരുന്നെന്ന സൂചനയും പുറത്തുവന്നു.
സംഭവത്തെ തുടർന്ന് പരിപാടിയിൽ മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു.