കൊയിലാണ്ടി: താമരശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ കണയംങ്കോട് പാലത്തിന് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഒരാൾക്കും ജീപ്പിലുണ്ടായിരുന്ന അഞ്ചു പേർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ രണ്ട് വണ്ടികളും തകർന്നിട്ടുണ്ട്.
സഫർ, നീരജ് കുമാർ സിംഗ്, ഭീം, മഷൂദ്, ഗോവിന്ദ് കുമാർ, ലാൽമാർ ചൗഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരിൽ കൺസ്ട്രക്ഷൻ പണിക്ക് വന്നവരായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം.