കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി കോടതി പരിഗണിക്കും. പ്രധാന പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കെമിക്കൽ പരിശോധനാഫലം സ്ഥിരീകരിച്ചു.
കാക്കനാട് റീജിയണൽ ലാബിലെ പരിശോധനയിലാണ് സുഹൈൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നടക്കും.
ഞായറാഴ്ച പുലർച്ചെ അത്താണി-എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.