തിരുവനന്തപുരം: വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് സർക്കാർ. എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്.

സർക്കാർ അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയുണ്ട്.

വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.