കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപം ലിങ്ക് റോഡിലെ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം.

പുരുഷന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. കോഴിക്കോട് ടൗൺ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.