കൊച്ചി: തുടർച്ചയായി ഇടിഞ്ഞ് സ്വർണവില. ഇന്നും കുത്തനെ കുറഞ്ഞു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി.
രണ്ടാഴ്ച കൊണ്ട് പവന് 11,240 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 1,405 രൂപയും.
18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ താഴ്ന്ന് 9,805 രൂപയിലെത്തി. വെള്ളിക്കും വലിയ വീഴ്ചയാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 180 രൂപയായി.
ചൊവ്വാഴ്ചയാണ് സ്വർണം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരുലക്ഷത്തിന് താഴേക്ക് പതിച്ചത്. അന്ന് 99,760 രൂപയായിരുന്നു പവൻ വില.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 136.28 ഡോളർ ഇടിഞ്ഞു. 3,725.78 ഡോളറാണ് വില. 3.53 ശതമാനമാണ് ഇടിവ്.
അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, നിക്ഷേപകരുടെ വൻതോതിലുള്ള ലാഭമെടുപ്പ്, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണവിലയിലെ തിരുത്തലിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.