പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് തിക്കോടി സ്വദേശി മരിച്ചു. തിക്കോടി വടക്കേ മന്നത്ത് സന്തോഷ് (51) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.40നായിരുന്നു അപകടം. കണ്ണൂർ - ഷൊർണ്ണൂർ മെമു ട്രെയിനിൽ തിക്കോടിയിലേക്ക് വരികയായിരുന്നു സന്തോഷ്. ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ തിക്കോടി എന്ന് കരുതി ഇറങ്ങി. റെയിൽവേ സ്റ്റേഷന്റെ തെക്കേ അറ്റത്തുവെച്ച് ട്രെയിൻ നീങ്ങുന്നതിനിടെയാണ് സ്ഥലം തിരിച്ചറിഞ്ഞത്. ഇതോടെ ട്രെയിനിലേക്ക് ധൃതി പിടിച്ച് കയറുന്നതിനിടെ വീഴുകയായിരുന്നു.

വിവരമറിഞ്ഞ് പയ്യോളി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ഷൈനി

മക്കൾ: അശ്വിൻ, സാരംഗ്, ആര്യ

സഹോദരങ്ങൾ: മധു, വേണു, നിർമ്മല, പരേതരായ ഓമന, സുശീല