യുഎഇ: യുഎഇയിലെ റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.
മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം പൂർത്തിയായ ശേഷം കണ്ടെത്തലുകൾ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ഈ മാസം യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നവംബർ 12-ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ലോറികളും ഉൾപ്പെട്ട അപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു.