സിംബാവെയ്ക്കെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യയ്ക്ക്. മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ രണ്ടെണ്ണത്തിൽ ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.

ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് നേടിയത്. ഇഷൻ കിഷന്റെയും തിലക് വർമ്മയുടേയും അർധ സെ‍ഞ്ച്വറികളാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇഷാൻ കിഷൻ 44 പന്തിൽ 81 റൺസ്, തിലക് വർമ്മ 29 പന്തിൽ 60 റൺസും എടുത്തു.

മറുപടി ബാറ്റിംങ്ങിനെത്തിയ സിംബാവെ 17.5 ഓവറിൽ 129 റൺസിൽ പുറത്തായി. അഭിഷേക് ശർമ്മ മൂന്ന് വിക്കറ്റും, പ്രിൻസ് യാദവ്, യഷ് താക്കൂർ എന്നിവർ രണ്ട് പേരെ വീതം വീഴ്ത്തിയതോടെയാണ് സിംബാവെ തളർന്നത്. ബ്രയാൻ ബെന്നറ്റാണ് സിംബാവെയുടെ ടോപ്പ് സ്കോറർ. 19 പന്തിൽ 32 റൺസാണ് ബ്രയാൻ ബെന്നറ്റ് നേടിയത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറിൽ വൈഭവ് സൂര്യവംശിയും പുറത്തായി