ദോഹ: കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജീബിന്റെയും (മാടായി) മകൻ ബിലാൽ അബ്ദുൽ സമദ് (22) ദോഹയിൽ നിര്യാതനായി.

 

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിയായ ബിലാൽ ദോഹയിലെ ബിർള പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഹംദ്, ഹുദ, ബാസിത്, ഹിമ എന്നിവർ സഹോദരങ്ങളാണ്.

 

ഖബറടക്കം ഇന്ന് രാത്രി 6.30ന് അബു ഹമൂർ ഖബർസ്ഥാനിൽ നടക്കും.