തിരുവനന്തപുരം: ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ പ്രതികരിച്ചു.ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. തീരുമാനം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണ്.
പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ വ്യക്തമാക്കി. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.