തിരൂരങ്ങാടി – കൊളപ്പുറം റോഡിൽ പനമ്പുഴ പാലത്തിൽ കാർ കത്തി. കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും കത്തി. ഒടികൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് ഓഫയി തീ ആളിപടരുകയായിരുന്നു. ഉടനെ കറിലുണ്ടായിരുന്ന ഡ്രൈവർ പുറത്തിറങ്ങി.
പ്രദേശത്തെ സിവിൽ ഡിഫൻസ് അംഗവും നാട്ടുക്കാരും തീ കെടുത്താൻ ശ്രമം ആരംഭിച്ചിരുന്നു. മലപ്പുറം, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് പൂർണ്ണമായും തീ അണച്ചത്.ഇന്നലെ രാത്രി 8 30 ഓടെയാണ് തീ പിടിച്ചത്. കാറിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല.