പേരാമ്പ്ര: കെഎസ്ആർടിസി ബസ്സും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. പാലാഴി ഉള്ളാട്ടിൽ പറമ്പ് സ്വദേശി ഹാരിസ് കെ.പി (38) ആണ് മരിച്ചത്. കമ്പ്യൂട്ടർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.പിതാവ്: ഹസൻമാതാവ്: സാബിറ ഭാര്യ: ജുമീന

​മക്കൾ: ആൻസർ (12), ഇസാൻ (9)

ഇന്നലെ വൈകിട്ട് 6.30 ഓടെ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് കോൺവെന്റിന് സമീപമായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഹാരിസിന്റെ ബൈക്ക്, കോഴിക്കോട് ഭാഗത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.